Saturday, July 26, 2008

എരവത്തുകുന്നിലെ വിശേഷങ്ങള്‍

മരം തണലാണ് തണുപ്പാണ് ജീവനാണ്...
കോഴിക്കോട് ഗോവിന്ദപുരത്ത് എരവത്തുകുന്നില്‍ എന്നും പ്രഭാതത്തില്‍ ഒരു കൂട്ടം പ്രക്രുതി സ്നേഹികള്‍ ഒത്തു ചേരുന്നു. എരവത്തു കുന്നില്‍ ഒത്തു ചേരുന്നവരുടെ ജന്മദിനത്തിലും, വിവാഹ വാര്‍ഷികം, വിവാഹം, കുടുംബത്തില്‍ ഒരു കുഞ്ഞു പിറന്നാല്‍, പുതിയ ജോലി ലഭിച്ചാല്‍, കുട്ടികളുടെ പരീക്ഷാ വിജയം, മറ്റ് ആഘോഷങ്ങള്‍ എന്നീ വേളകളിലെല്ലാം ഇവര്‍ ഒത്തു ചേര്‍ന്ന് ഒരു മര തൈ നടുന്നു. തുടര്‍ന്ന് ഓരോ ദിവസവും ആ ചെടി നനച്ചു വളര്‍ത്തുന്നു. പേര,ആല്, മാവ്, നെല്ലി, ഞാവല്‍, കൊന്ന തുടങ്ങി എല്ലാ ഇനം മരങ്ങളും എരവത്തു കുന്നില്‍ നട്ടുനനച്ചു വളര്‍ത്തുന്നുണ്ട്. ഈഗിള്‍ നെസ്റ്റ് സൊസൈറ്റി എന്ന പേരില്‍ രൂപം കൊണ്ട കൂട്ടായ്മയുടെ പ്രസിഡന്റ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജരായിരുന്ന കെ.സി.നാരായണനാണ്. എരവത്തുകുന്ന് പ്രഭാത സവാരിക്കു പറ്റിയ കോഴിക്കോട്ടെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നാണ്. ഇവിടെ രൂപം കൊണ്ട കൂട്ടായ്മയും ഈഗിള്‍ നെസ്റ്റ് സൈറ്റിയും ഒത്തു ചേര്‍ന്ന് മൊട്ടകുന്നായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഈ പ്രദേശത്തിന്റെ പ്രക്രുതിയെ തന്നെ മാറ്റിയെടുത്തു. പ്രഭാത സവാരിക്ക് വരുന്നവര്‍ ചെടി നട്ടുകൊണ്ടാണ് ആദ്യ ഘട്ടം തുടങ്ങിയത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍‍ ഓരോരുത്തരും ചെടികള്‍ നനയ്കാനായി ഓരോ കുപ്പി വെള്ളവും കരുതും.. ചെടികളും മരങ്ങളും കുന്നിന്‍പുറത്ത് വളരാന്‍ തുടങ്ങി..പൂക്കള്‍ വിരിഞ്ഞു തുടങ്ങി.. ഇന്ന് ഈ ദൌത്യത്തില്‍ പങ്കു ചേരാന്‍ ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ധാരാളം ആളുകള്‍ വന്നു ചേരുന്നു..റിട്ടയേര്‍ഡ് ഉദ്യോഗസ്തന്മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, വിദ്ധ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍, സിനിമാക്കാര്‍, പോലീസുകാര്‍,തൊഴിലാളികള്‍, മറുനാട്ടില്‍ നിന്നും വന്ന് ഇവിടെ താമസമാക്കിയവര്‍ തുടങ്ങി എല്ലാ മേഖലയിലുമുള്ളവര്‍ ഈ കൂട്ടായ്മയില്‍ ഒത്തു ചേരുന്നുണ്ട്. ചിന്മയ സ്കൂളിലെ യു.പി. വിദ്യാര്‍ത്ഥിനിയായ അമയ അതിരാവിലെ കുപ്പിയില്‍ വെള്ളം ശേഖരിച്ചു വെക്കാന്‍ തുടങ്ങിയതോടെ വീട്ടില്‍ നിന്നും വെള്ളകുപ്പി എടുക്കാതെ കൈവീശി നടന്നു വരാം.. രാവിലെ ഉദയ സൂര്യനെ ദര്‍ശിച്ചതിനു ശേഷം പ്രഭാത സവാരി, അല്പസ്വല്പം വ്യായാമം, ഏതെങ്കിലും വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇവയെല്ലാം ചേര്‍ന്ന് കുറേ ചെടികള്‍ക്ക് വെള്ളം ഒഴിച്ചു കൊണ്ട് കര്‍മനിരതമാണ് ഓരോരുത്തരുടെയും പുലരി.. ചെടികള്‍ പിഴുതെരിയുന്നതരം ദ്രോഹ പ്രവര്‍ത്തികളും ഇവര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. എന്നാലും , ദിവസവും വളരുന്ന ഓരോ മര തൈകളിലും ഇവരുടെ കണ്ണെത്തുന്നുണ്ട്. നമ്മുടെ നാട്ടില്‍ നവദമ്പതികളെ വിളക്കുമായി സ്വീകരിക്കുന്നതുപോലെ ചില പാശ്ചാത്യ രാജ്യങ്ങളില്‍ വധൂ വരന്മാരെ കൊണ്ട് മരതൈകള്‍ നട്ടതിനു ശേഷമാണ് വീട്ടിലേക്ക് ആനയിക്കുന്നത്..

എരവത്തുകുന്നിലെ പ്രഭാത ഭക്ഷണം
സൊസൈറ്റി പ്രസിഡന്റ് കെ.സി.നാരായണന്റെയും രാജലക്ഷ്മിയുടെയും മുപ്പത്തിമൂന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു മരതൈ നടുന്നു.
മര തൈ നട്ടുകൊണ്ട് മറ്റൊരു വിവാഹ വാര്‍ഷികം
എരവത്തുകുന്നിലെ ബന്ധങ്ങള്‍ക്ക് പ്രായ ഭേദമില്ല..
കായിക താരങ്ങളും പ്രാക്ടീസിനായി എരവത്തു കുന്നിലെത്താറുണ്ട്..
എരവത്തു കുന്നിലെ സൂര്യോദയം..
‘ഗ്രോ‘ വാസുവേട്ടനൊത്ത് ..
മൊട്ടകുന്നിനു തണുപ്പാകാന്‍ ഒരു മരത്തൈ കൂടി..
ഉദയ സൂര്യതേജസ്സിനെ കണ്‍ കുളിര്‍ക്കെ കണ്ട്...
ശ്രമദാനം...എരവത്തു കുന്നിലെ കൂട്ടായ്മയില്‍ നിന്ന്..
വേനലില്‍ വാടാതിരിക്കാന്‍ മരത്തൈകള്‍ക്ക് ദാഹജലം..എരവത്തുകുന്ന് പ്രഭാത സൂര്യന്‍ കണ്‍ തുറക്കും മുന്‍പ്...
പുലര്‍കാലത്തെ കൂട്ടായ്മയുടെ സേവനം, വരും തലമുറക്കുള്ളതു കൂടിയാണ്..
പ്രസിഡന്റ് കെ.സി.ായണനും കൂട്ടുകാരും ചേര്‍ന്ന് ഒരു മരത്തൈ കൂടി നടുന്നു..
തണല്‍ വിരിച്ചു വളരട്ടെ.. പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും...
ഏതെങ്കിലും വിഷയത്തെ കുറിച്ചൊരു ക്ലാസ്സ് ഈ കൂട്ടായ്മയിലുണ്ട്..
പ്രസിഡന്റ് കെ.സി. സംസാരിക്കുന്നു.

സൂര്യ തേജസിനെ ദര്‍ശിച്ച്...
മറ്റൊരു വിവാഹ വാര്‍ഷിക നാള്‍..ഒരു മരം പത്തു പുത്രന്മാര്‍ക്കു തുല്യമാണെന്നാണല്ലോ..ഈ ദമ്പതികള്‍ക്ക് നന്മവരട്ടേ..
എരവത്തുകുന്നിലെത്തുന്ന സ്ത്രീ ജനങ്ങളില്‍ ചിലര്‍..
വിവാഹ വാര്‍ഷിക നാളൊരു മരം കൂടി...മറ്റെവിടേയും കാണാത്ത സവിശേഷതയാണിത്..
ഒരു മരം ഉണങ്ങി വീഴുമ്പോള്‍ പകരം തളിര്‍ത്തു വരാന്‍ ഒരു മരതൈ.. ‍
ഒരു മണിപ്ലാന്റ് എന്റെ വക..
അംഗങ്ങളുടെ വിശേഷങ്ങള്‍ക്ക് പ്രസിഡണ്ടിന്റെ ആശംസകള്‍...
നമുക്ക് ഇലയായി, പൂവായി, കായായി വലിയൊരു മരമായി പടരാം...
photos : k.c.narayanan

14 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

കോഴിക്കോറ്ടിന്റെ പച്ച മനസ്സുകള്‍..ഈ കൂട്ടായ്മ കോഴിക്കോടിനെ ലോകം ശ്രദ്ധിക്കുന്ന ഒരു ഗ്രീന്‍ സിറ്റിയാക്കട്ടെ..ഇതില്‍ പെട്ട ഒരോരുത്തര്‍ക്കും ആശംസകള്‍

bad credit personal loans said...

I like the way you wrote this kind of blog.


bad credit personal loans

lottery draw said...

Well, all I can say is. Im hungry.

lottery results said...

Well, all I can say is. Im hungry.

philippine lottery said...

Yuts, daw palagpat imo blog.

vrajesh said...

നല്ല വര്‍ത്തമാനം.പത്രത്തില്‍ ഒരു റിപോര്‍‌ട്ട് കണ്ടതായി ഓര്‍ക്കുന്നു.ആശംസകള്‍.

ശ്രീ said...

പ്രോത്സാഹനാര്‍ഹമായ കാര്യം.

എരവത്തു കുന്നുകാര്‍ക്കും സമീപവാസികള്‍ക്കും അഭിനന്ദനങ്ങള്‍.

ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതിനു നന്ദി, നാരായണ്‍‌ജീ.
:)

ചാണക്യന്‍ said...

എരവത്ത്കുന്നിലെ വിശേഷങ്ങള്‍ ബൂലോകരെ അറിയിച്ചതിന് നന്ദി.....

അനില്‍@ബ്ലോഗ് said...

ആശംസകള്‍

ശിവ said...

ഇത് വായിച്ച് ഏറെ സന്തോഷം തോന്നി...എനിക്കും മരങ്ങളും ചെടികളും ഒക്കെ ഏറെ ഇഷ്ടമാണ്...ഒരു നാള്‍ ഞാന്‍ അവിടേയ്ക്ക് വരും നിങ്ങളെയൊക്കെ കാണാന്‍..

വിഷ്ണു പ്രസാദ് said...

വളരെ സന്തോഷം തരുന്ന വാര്‍ത്ത.
അഭിനന്ദനങ്ങള്‍... :)

പൗര്‍ണ്ണമി said...

Nature is the living, visible garment of God,
and earth, with her thousand voices, praises God.
Flowers are the poetry of earth,
as stars are the poetry of heaven,
and a leaf of grass is no less than the journey-work of the stars.
Talk of mysteries! Think of our life in Nature -
daily to be shown matter, to come in contact with it -
rocks, trees, wind on our cheeks. The solid earth!
All are but parts of one stupendous whole,
whose body Nature is, and God the soul. "

ALL THE BEST WISHES K C SIR, FOR YOUR GREAT EFFORT TO MAKE A GREEN CITY . WE ARE PROUD OF YOU
SHAJITH @ K D C H.O

അപ്പു said...

നാരായണേട്ടാ, ഒരുപാടു സന്തോഷം തോന്നി ഈ പോസ്റ്റു കണ്ടതില്‍. ഒന്നാമത് ബ്ലോഗിലേക്ക് ഒരു സീനിയര്‍ ആളുകൂടിവന്നതില്‍. രണ്ടാമത് എരവുംകുന്നിലെ വിശേഷങ്ങള്‍ കാണാന്‍ സാധിച്ചതില്‍. വളരെ നല്ല കാര്യം. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു തലമുറ നിങ്ങളോട് കടപ്പെട്ടിരിക്കും, തീര്‍ച്ച.

lakshmy said...

എത്ര മനോഹരമാണ് എരവത്തു കുന്ന്. ഈ മരം നടൽ മാതൃകാപരം